കുടിവെള്ള വിതരണത്തിന് കൂടുതൽ സുരക്ഷിതമായ അക്വാടെക് HDPE പൈപ്പുകൾക്ക് ബി.ഐ.എസ് അംഗീകാരം. പരിസ്ഥിതി സൗഹൃദ നിർമാണവും, പുനരുപയോഗ സാധ്യതയും മുൻനിർത്തിയാണ് നേട്ടം. കൊച്ചിയിൽ നടന്ന ചടങ്ങിൽ ബിഐഎസ് കൊച്ചി ബ്രാഞ്ച് സീനിയർ ഡയറക്ടർ മുഹമ്മദ് ഇസ്മായിൽ അംഗീകാരം കൈമാറി. അക്വാടെക് മാനേജിംഗ് ഡയറക്ടർ എൻ.ഭാസ്കരൻ, ഡയറക്ടർമാരായ ജേക്കബ് ജോ ചിറമേൽ, സി.വി.ജയലാൽ, ജോസി തരിയൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഐ.എസ്.ഐ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്ന HDPE പൈപ്പുകൾ ഉയർന്ന സാന്ദ്രതയുള്ള പോളിയെത്തിലീനിൽ നിന്ന് നിർമ്മിച്ചവയും, അൾട്രാ വയലറ്റ് രശ്മികൾ പ്രതിരോധിക്കാൻ ശേഷിയുള്ളതുമാണെന്ന് ഡയറക്ടറും സി.ഇ.ഒയുമായ ടി.പി.സജി പറഞ്ഞു.