മികവുറ്റ യുവ ബിസിനസ് എൻജിനീയറിങ് പ്രതിഭകളെ കണ്ടെത്താൻ വി-ഗാർഡ് ഇൻഡസ്ട്രീസ് ദേശീയ തലത്തിൽ വർഷംതോറും നടത്തിവരുന്ന ബിഗ് ഐഡിയ ബിസിനസ് പ്ലാൻ മൽസരത്തിൽ സിമ്പയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റിന് അഭിമാനം.

സിമ്പയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്‍റ് പുണെയിൽ നിന്നുള്ള സമീർ പിംപരെ, അൻഷുമാൻ ബിസ്വാസ്, പൂജൻ അഗർവാൾ എന്നിവർ ഒന്നാം സ്ഥാനം നേടി.  മുകേഷ് പട്ടേൽ സ്കൂൾ ഓഫ് ടെക്നോളജി മാനേജ്‌മെന്‍റ് ആന്‍റ് എൻജിനിയറിങ് റണ്ണര്‍ അപ്പും, എൻ.എം.ഐ.എം.എസ് മുംബൈ രണ്ടാം റണ്ണർ അപ്പുമായി തെരഞ്ഞെടുക്കപ്പെട്ടു. 

ഒന്നാം സ്ഥാനം നേടിയ ടീമിന് മൂന്ന് ലക്ഷം രൂപയും, രണ്ടാം സ്ഥാനത്തിന് രണ്ട് ലക്ഷം രൂപയും, മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും വി-ഗാർഡ് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്‌ടർ മിഥുൻ ചിറ്റിലപ്പിള്ളി സമ്മാനിച്ചു.

ENGLISH SUMMARY:

V- Guard Big Idea Business Plan contest, Symbiosis Institute of Business Management Pune secured first prise.