കുനിയ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷന് കീഴിൽ കാസർകോട് കുനിയയിൽ രാജ്യാന്തര നിലവാരത്തിൽ സ്വകാര്യ സർവകലാശാല ഒരുങ്ങുന്നു. കുണിയ ഇന്റർനാഷണൽ എന്ന പേരിലാണ് സർവ്വകലാശാല സജ്ജമാകുന്നത്. പ്രിലിമിനറി പരീക്ഷ പാസാക്കുന്നവർക്ക് സ്റ്റൈപ്പന്റോടുകൂടിയാണ് തുടർപഠനം ഒരുക്കിയിരിക്കുന്നത്. മികച്ച വിദേശ സർവകലാശാലകളുമായി ധാരണ പത്രത്തിനുള്ള നടപടികൾ പുരോഗമിക്കുതിനൊപ്പമാണ് കുനിയയ ഇന്‍റർനാഷണൽ യൂണിവേഴ്സിറ്റി എന്നപേരിൽ രാജ്യാന്തര സർവകലാശാലയ്ക്കുള്ള ഒരുക്കങ്ങളും നടക്കുന്നത്.
ഐ.ഐ.ടി മെഡിക്കൽ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി അടുത്ത അധ്യായന വർഷം മുതൽ കുണിയ എൻട്രൻസ് അക്കാദമി കുണിയ കോളേജ് ഓഫ് ലോ, നഴ്സിംഗ്, ഫാർമസി കോളജുകൾ എന്നിവയും ആരംഭിക്കും.