ഐപിഒ വിപണിയിൽ ഈ ആഴ്ച ലിസ്റ്റിങ് തിരക്കാണ്. മൂന്ന് ഐപിഒ സബ്സ്ക്രിപ്ഷനുകളും 12 കമ്പനികളുടെ ലിസ്റ്റിങുകളുമാണ് ഈ ആഴ്ച പ്രാഥമിക വിപണിയെ തിരക്കിട്ടതാക്കുന്നത്. ശുഭം പേപ്പേഴ്സ്, പാരാമൗണ്ട് ഡൈ ടെക്, നിയോപൊളിറ്റൻ പിസ ആൻഡ് ഫുഡ് എന്നിങ്ങനെ എസ്എംഇ സെഗ്മെന്റിൽ നിന്നുള്ള മൂന്ന് കമ്പനികളുടേതാണ് ഈ ആഴ്ചയിലുള്ള ഐപിഒ. 200 മടങ്ങ് സബ്സ്ക്രിപ്ഷൻ ലഭിച്ച കെആർഎൻ എക്സ്ചേഞ്ച് അടക്കം 12 ഐപിഒകളിൽ ഈ ആഴ്ച ലിസ്റ്റ് ചെയ്യും.
Also Read: 283 രൂപയുടെ ഐപിഒ 473 രൂപയിൽ ലിസ്റ്റ് ചെയ്യുമോ? ഒരു കോടിയുടെ ഓഹരി വാങ്ങി എച്ച്ഡിഎഫ്സി ബാങ്ക്
സുബാം പേപ്പേഴ്സ് ഐപിഒ
ക്രാഫ്റ്റ് പേപ്പറിൻ്റെയും പേപ്പർ ഉൽപ്പന്നങ്ങളുടെയും നിർമ്മാതാക്കളായ സുബാം പേപ്പർ ഐപിഒ സബ്സ്ക്രിപ്ഷൻ സെപ്റ്റംബർ 30 തിന് ആരംഭിക്കും. നിക്ഷേപകർക്ക് ഓഗസ്റ്റ് മൂന്ന് വരെ അപേക്ഷിക്കാം. 144-152 രൂപ വരെയാണ് കമ്പനിയുടെ ഐപിഒ പ്രൈസ് ബാൻഡ്. നിക്ഷേപകർക്ക് 800 ഓഹരികളുള്ള ഒരു ലോട്ടിന് അപേക്ഷിക്കാം. ഇതിന് ചുരുങ്ങിയത് 121,600 രൂപ വേണം. 6,164,800 പുതിയ ഓഹരികൾ വിറ്റഴിക്കുന്ന ഐപിഒ വഴി 93.70 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഗ്രേ മാർക്കറ്റിൽ കമ്പനി ഓഹരികൾ 45 രൂപ പ്രീമിയത്തിലാണ് വ്യാപാരം നടക്കുന്നത്. അതായത് 152 രൂപ ഇഷ്യു വിലയുള്ള ഓഹരി 31 ശതമാനം നേട്ടത്തോടെ 200 രൂപയിൽ ലിസ്റ്റ് ചെയ്യാനുള്ള സാധ്യതയാണുളളത്.
പാരാമൗണ്ട് ഡൈ ടെക്
സിന്തറ്റിക് ഫൈബർ റീസൈക്കിൾ ചെയ്തുകൊണ്ടാണ് നൂലുകൾ നിർമിക്കുന്ന കമ്പനിയാണ് പാരാമൗണ്ട് ഡൈ ടെക്. 30 തിന് ആരംഭിച്ച് ഒക്ടോബർ മൂന്നിന് അവസാനിക്കുന്ന തരത്തിലാണ് കമ്പനിയുടെ ഐപിഒ സബ്സ്ക്രിപ്ഷൻ തീയതി. 111-117 രൂപ നിരക്കിലാണ് കമ്പനിയുടെ ഐപിഒ പ്രൈസ് ബാൻഡ്. 1200 ഓഹരികളുള്ള ഒരു ലോട്ട് മുതൽ നിക്ഷേപിക്കാം. കുറഞ്ഞത് 140,400 രൂപ വേണം. 24.30 ലക്ഷം പുതിയ ഓഹരികൾ വിറ്റഴിച്ചുള്ള ഇഷ്യു വഴി 28.43 കോടി രൂപയാണ് കമ്പനി സമാഹരിക്കുന്നത്. ഗ്രേ മാർക്കറ്റിൽ ഓഹരി വ്യാപാരം നടക്കുന്നില്ല.
Also Read: 15,000 നിക്ഷേപിച്ചവർക്ക് ലിസ്റ്റിങ് ദിവസം ലാഭം 20,330 രൂപ! ഐപിഒയ്ക്ക് പിന്നാലെ നിക്ഷേപകർ
നിയോപൊളിറ്റൻ പിസ ആൻഡ് ഫുഡ്
നിയോപൊളിറ്റൻ പിസ ആൻഡ് ഫുഡ് ഐപിഒ 30 തിന് ആരംഭിച്ച് ഒക്ടോബർ മൂന്നിന് അവസാനിക്കും. 60 ലക്ഷം പുതിയ ഓഹരികൾ വിറ്റഴിച്ച് 12 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നച് 20 രൂപയാണ് ഐപിഒ വില. 6,000 ഓഹരിയുള്ള ഒരു ലോട്ടിന് നിക്ഷേപിക്കാൻ കുറഞ്ഞത് 1.20 ലക്ഷം രൂപ വേണം. ഗ്രേ മാർക്കറ്റിൽ ഓഹരി വ്യാപാരം നടക്കുന്നില്ല.
ലിസ്റ്റിങ്
ഈ ആഴ്ച മൂന്ന് മെയിൻ ബോർഡ് ഐപിഒകളാണ് ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നത്. മൻബ ഫിനാൻസ് ഇന്ന് ലിസ്റ്റ് ചെയ്യും. 120 രൂപ ഐപിഒ വിലയുടെ കമ്പനിയുടെ ഓഹരികൾ നിലവിൽ 33 രൂപ പ്രീമിയത്തിലാണ് വ്യാപാരം നടക്കുന്നത്. 27.50 ശതമാനം പ്രീമിയത്തിൽ 153 രൂപയിൽ ലിസ്റ്റ് ചെയ്തേക്കാം എന്നാണ് ഗ്രേ മാർക്കറ്റ് നൽകുന്ന സൂചന. കെആർഎൻ എക്സ്ചേഞ്ചിന്റെ അലോട്ട്മെന്റ് ഇന്ന് പൂർത്തിയാകും. വ്യാഴാഴ്ചയാണ് ലിസ്റ്റിങ് പ്രതീക്ഷിക്കുന്നത്. ഗ്രേ മാർക്കറ്റിൽ 270 രൂപ പ്രീമിയത്തിലാണ് ഓഹരി. അതായത്, ഐപിഒ വിലയായ 220 രൂപയിൽ നിന്ന് 123 ശതമാനം നേട്ടത്തിൽ ലിസിറ്റ് ചെയ്യാനുള്ള സാധ്യതയാണ് കാണിക്കുന്നത്. ഡിഫ്യൂഷൻ എൻജിനീയേഴ്സ് ഐപിഒ 30 തിന് സബ്സ്ക്രിപ്ഷൻ പൂർത്തിയാകും. ഒക്ടോബർ നാലിനാണ് ലിസ്റ്റിങ് പ്രതീക്ഷിക്കുന്നത്.
ഗ്രേ മാർക്കറ്റ് പ്രീമിയം
പ്രാരംഭ ഓഹരി വില്പനയെ സ്വാധീനിക്കുന്നൊരു ഘടകമാണ് ഗ്രേ മാർക്കറ്റ് പ്രീമിയം. ഇഷ്യൂ വിലയ്ക്ക് മുകളിൽ നിക്ഷേപകർ എത്ര രൂപ പ്രീമിയം അടയ്ക്കാൻ തയ്യാറാകുന്നു എന്നാണ് ഗ്രേ മാർക്കറ്റ് പ്രീമിയം പറയുന്നത്. സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യുന്നതിന് മുൻപ് ഓഹരി ഇടപാടുകൾ നടക്കുന്ന അനൗദ്യോഗിക വിപണിയാണ് ഗ്രേ മാർക്കറ്റ്. ഇവ യഥാർത്ഥ ലിസ്റ്റിംഗ് വിലയെ പ്രതിഫലിപ്പിച്ചേക്കില്ലെന്ന് നിക്ഷേപകർ ശ്രദ്ധിക്കണം.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധൻറെ ഉപദേശം തേടുകയോ ചെയ്യുക)