myg-onam-mass-onam

TOPICS COVERED

ഡിജിറ്റല്‍ ഗാഡ്ജെറ്റ്സ് ആന്‍ഡ് ഹോം അപ്ലെയ്ന്‍സ് മേഖലയിലെ റീട്ടെയില്‍ നെറ്റ് വര്‍ക്കായ മൈജിയില്‍ 42 ദിവസം നീണ്ടു നിന്ന മൈജി ഓണം മാസ്സ് ഓണം സീസണ്‍ രണ്ടിന്‍റെ വിജയികളെ പ്രഖ്യാപിച്ചു. കോഴിക്കോട് നടന്ന അവസാന ദിന നറുക്കെടുപ്പില്‍ രണ്ട് ടൊയോട്ട കാറുകളും മൂന്ന് പേര്‍ക്ക് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസും ലഭിച്ചു. കൂടാതെ 18 ആക്ടീവ സ്കൂട്ടറുകളും അഞ്ച് പേര്‍ക്ക് റിസോര്‍ട്ട് വെക്കേഷനും അഞ്ച് പേര്‍ക്ക് ഇന്‍റ‍ര്‍നാഷ്ണല്‍ ട്രിപ്പും സമ്മാനമായി ലഭിച്ചു. 5000 രൂപയ്ക്ക് മുകളിലുള്ള പര്‍ച്ചേസുകളില്‍ ലഭിക്കുന്ന സമ്മാനകൂപ്പണുകളിലാണ് നറുക്കെടുപ്പ് നടന്നത്.  നറുക്കെടുപ്പില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ മുഖ്യാഥിതിയായി.