തിരുവനന്തപുരത്തെ കോഫീപ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. രാജ്യാന്തര കോഫീബ്രാന്‍ഡായ കോസ്റ്റ കോഫി രുചിക്കാന്‍ ഇനി മറ്റെങ്ങും പോകേണ്ട. കവടിയാറില്‍ ആരംഭിച്ച കോസ്റ്റ കോഫിയുടെ തിരുവനന്തപുരത്തെ നാലാമത്തെ ഔട്ട് ലെറ്റ് കിംസ് ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടര്‍ ഡോ. എം.ഐ സഹദുളള ഉദ്ഘാടനം ചെയ്തു.
കേരളത്തനിമയോടെയാണ് മൂന്ന് നിലകളിലായി സംസ്ഥാനത്തെ പത്താമത്തെ ഔട്ട് ലെറ്റിന്‍റെ രൂപ കല്പന. കോഫി ഷോപ്പിനോട് അനുബന്ധിച്ച് സംഗീത പരിപാടികളുള്‍പ്പെടെ വിനോദ ഉപാധികളും വൈകാതെ തുടങ്ങും.