TOPICS COVERED

പരസ്യമേഖലയിൽ പതിനഞ്ചുവർഷത്തെ പ്രവർത്തനപാരമ്പര്യമുള്ള ബ്രിങ്ഫോർത്ത് അഡ്വർടൈസിങ്,ഇവെന്‍റ്സ് മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു. ലാ ഡെക്കോർ ഇവെന്റ്സ് എന്ന ഇവന്റ് മാനേജ്‌മന്റ് കമ്പനി വിവാഹങ്ങളും മറ്റ് അനുബന്ധ ഇവന്റുകളും നിർവഹിക്കും. 

വൈറ്റില കുഞ്ഞൻബാവ റോഡിൽ പ്രവത്തനമാരംഭിച്ച പുതിയ ഓഫിസ് മാജിക് ഫ്രെയിംസ് സ്ഥാപകനും നിർമാതാവുമായ ലിസ്റ്റിൻ സ്റ്റീഫനും പ്രേമലുവിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ശ്യാം മോഹനും, ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത്ത് നായരും ചേർന്ന് ഉദ്‌ഘാടനം ചെയ്തു. ബ്രിങ്ഫോർത്ത് മാനേജിങ് പാർട്ണർമാരായ പി.ടി.ബിനുമോൻ , രമ്യ ബിനു, ലാ ഡെക്കോർ ഇവെന്റ്സ് മാനേജിങ് പാർട്ണർ റഫീസ് ജലാലുദീൻ, നിർമാതാവ് ഫൈസൽ ലത്തീഫ് എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു. 

ENGLISH SUMMARY:

La Decor Events Innaguration In Kochi