TOPICS COVERED

മുപ്പതാം വാർഷികത്തിൽ ഉപഭോക്താക്കൾക്കായി പുതിയ ഉല്‍പ്പന്നവുമായി അജ്മി ഗ്രൂപ്പ്. അജ്മി ഗ്രൂപ്പിന്‍റെ ചക്കി ഫ്രഷ് ആട്ട ചലച്ചിത്രതാരം ഭാവന പുറത്തിറക്കി. സ്വിസ് ടെക്നോളജിയിൽ പ്രവർത്തിക്കുന്ന യന്ത്രസഹായത്തോടെയാണ് ആട്ടയുടെ ഉത്പാദനമെന്നതിനാൽ ഗുണനിലവാരത്തിന്റെ കാര്യത്തിൽ മികച്ചുനിൽക്കുമെന്നും അജ്മി ഗ്രൂപ്പ് വ്യക്തമാക്കി. വാർഷികാഘോഷ ചടങ്ങുകളിൽ അജ്മി ഗ്രൂപ്പ് ചെയർമാൻ ഹാജി അബ്ദുൽ ഖാദർ, ഡയറക്ടർമാരായ കെ.എ.ഫൈസൽ മുഹമ്മദ് അഫ്സൽ, കെ.എ.റാഷിദ് എന്നിവരും പങ്കെടുത്തു.

ENGLISH SUMMARY:

Ajmi Group's Chucky Fresh Atta released by actress Bhavana