TOPICS COVERED

പ്രമുഖ ആഭരണനിർമാതാക്കളായ ഭീമ ജ്വല്ലറി നൂറ്റാണ്ടിന്‍റെ പ്രഭയിൽ. ശതാബ്ദി ആഘോഷദിവസം തിരുവനന്തപുരം ജില്ലയിലെ മൂന്നു ഷോറൂമുകളിൽ നിന്ന് മാത്രം 300 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്ന് ഭീമ ജ്വല്ലറി ചെയർമാൻ ബി.ഗോവിന്ദൻ പറഞ്ഞു. 

പരിശുദ്ധ സ്വർണത്തിന്‍റെ നൂറുവർഷങ്ങൾ ആഘോഷിക്കുകയാണ് ഭീമ ജ്വല്ലറി. 1925ൽ തുടങ്ങിയ ഭീമ നൂറ്റാണ്ടിന്‍റെ നിറവിലേക്ക് കടക്കുമ്പോൾ ഉപഭോക്താക്കളുടെ വിശ്വാസമാണ് എല്ലാ വിജയത്തിനും കാരണമെന്ന് ചെയർമാൻ ബി.ഗോവിന്ദൻ പറയുന്നു. ശതാബ്ദി ആഘോഷദിവസം ഷോറൂമുകളിൽ തിരക്ക് അഭിമാനമായി ചൂണ്ടിക്കാണിക്കുകയാണ് അദ്ദേഹം. എല്ലാ നേട്ടങ്ങളെയും രണ്ടു വാക്കിൽ ഒതുക്കി ബി.ഗോവിന്ദൻ. പരിശുദ്ധിയും വിശ്വാസവും. 

നൂറിന്‍റെ നിറവിൽ മാനേജ്മെന്‍റിലും പുതുമയുണ്ട്. ഭീമ ഗ്രൂപ്പ് മാർക്കറ്റിങ് വിഭാഗം ഇനി നയിക്കുക ബി.ഗോവിന്ദന്‍റെ കൊച്ചുമകളായ നവ്യ സുഹാസാണ്. 

ENGLISH SUMMARY:

Bhima Jewelery enters 100 years