regal-bnglr

TOPICS COVERED

പ്രമുഖ ഹോള്‍സെയില്‍ ജ്വല്ലറി ഗ്രൂപ്പായ റീഗല്‍ ജ്വല്ലേഴ്സിന്റെ കേരളത്തിന്റെ പുറത്തുള്ള ആദ്യ ശാഖ ബെംഗളൂരു കമ്മനഹള്ളിയില്‍ പ്രവര്‍ത്തനം തുടങ്ങി. തെന്നിന്ത്യൻ നടി രാധിക പണ്ഡിറ്റ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്വര്‍ണം, വജ്രം, വെളളി എന്നീ വിഭാഗങ്ങളിലായി വിപുലമായ ശേഖരമാണ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. മല്ലേശ്വരത്ത് വൈകാതെ അടുത്ത ഷോറൂം തുറക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു. ഉദ്ഘാടന ചടങ്ങില്‍ ഗ്രൂപ്പ് ചെയർമാൻ ശിവദാസ് താമരശേരി, ഡയറക്ടർ പല്ലവി നാംദേവ്,  മാനേജിങ് ഡയറക്ടർ ആൻഡ് സിഇഒ വിപിൻ ശിവദാസ്, ജനറൽ മാനേജർ എം.കെ.ഗോപാൽ, എന്നിവർ പങ്കെടുത്തു.

 
ENGLISH SUMMARY:

Leading wholesale jewelry group Regal Jewelers has inaugurated its first branch outside Kerala in Kamanahalli, Bengaluru. The launch was graced by South Indian actress Radhika Pandit.