പിട്ടാപ്പിള്ളില്‍ ഏജന്‍സീസിന്‍റെ വിപുലീകരിച്ച ഷോറൂം മലപ്പുറം പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടാം വാർഷികാഘോഷവും നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് കെ. സായിദ ഉദ്ഘാടനം ചെയ്തു. പിട്ടാപ്പിള്ളില്‍ ഏജന്‍സീസ് മാനേജിംഗ് ഡയറക്ടര്‍ പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍, ഡയറക്ടര്‍മാരായ ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, അജോ പിട്ടാപ്പിള്ളില്‍, ജനറല്‍ മാനേജര്‍ എ.ജെ. തങ്കച്ചന്‍, കെട്ടിട ഉടമ സി.പി.മണി തുടങ്ങിയവർ പങ്കെടുത്തു. ക്രിസ്മസ്, ന്യൂ ഇയര്‍ ഓഫറിന്‍റെ ഭാഗമായി 'വൗ സെയില്‍' ഓഫറിലൂടെ ഇലക്ട്രിക് കാർ അടക്കമുള്ള സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.