ബെംഗളൂരു ആസ്ഥാനമായ പ്രവർത്തിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ റിവർ കൊച്ചിയിൽ ആദ്യ സ്റ്റോർ തുറന്നു. പുതിയ മോഡലായ ഇൻഡി ഉൾപ്പെടെ പുതിയ സ്റ്റോറിൽ ലഭ്യമാകും. ഒരു ലക്ഷത്തി നാൽപത്തിരണ്ടായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്‍പത് രൂപയാണ് ഇൻഡിയുടെ കൊച്ചി എക്സ് ഷോറൂം വില. കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലും റിവറിന്റെ സ്റ്റോർ ഉടൻ പ്രവർത്തനം ആരംഭിക്കും. മാർച്ചിൽ രാജ്യത്തുടനീളം 25 സ്റ്റോറുകൾ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി അധികൃതർ കൊച്ചിയിൽ പറഞ്ഞു