മുത്തൂറ്റ് ഫിനാൻസ് ഏറ്റെടുത്ത, ശ്രീലങ്കൻ കമ്പനിയായ ഏഷ്യാ അസറ്റ് ഫിനാൻസ് 33 ശതമാനം വാർഷിക വളർച്ച നേടി. മുത്തൂറ്റ് ഫിനാൻസിൻ്റെ ശ്രീലങ്കയിലെ മുന്നേറ്റം ആഗോള വളർച്ചാ തന്ത്രങ്ങളെ ഉയർത്തികാട്ടുന്നുവെന്ന് മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ജോർജ് എം. ജോർജ് പറഞ്ഞു. ശ്രീലങ്കയിലുടനീളമുള്ള നൂറിലധികം ശാഖകളിലൂടെയാണ് ഈ നേട്ടം. ആകെ 5705 ദശലക്ഷം രൂപയുടെ വായ്പാ ആസ്തികൾ കൈകാര്യം ചെയ്യുന്ന എ.എ.എഫിൽ മുത്തൂറ്റ് ഫിനാൻസിന് 72.92 ശതമാനം വിഹിതമാണുള്ളത്.