കെ.എൽ.എം. ആക്സിവ രാജ്യത്തെ മുഴുവൻ ബ്രാഞ്ചുകളിലും അഡ്വൈസറി ഫോറങ്ങൾ രൂപീകരിച്ചുതുടങ്ങി. വിവിധ മേഖലകളിലെ അനുഭവ സമ്പന്നരേയും, വിദഗ്ധരെയും ഉൾപ്പെടുത്തി കൊണ്ടുള്ളതാണ് ഫോറങ്ങൾ. കൊച്ചിയിൽ നടന്ന സ്ഥാപക ദിനത്തിലാണ് അഡ്വൈസറി ഫോറം രൂപീകരണത്തിന് തുടക്കമിട്ടത്. കെ.എൽ.എം. ആക്സിവ രജത ജൂബിലിയുടെ ഭാഗമായി ബ്രാഞ്ചുകൾ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന പരിപാടികൾക്കും തുടക്കം കുറിച്ചു. ചെയർമാൻ ടി.പി.ശ്രീനിവാസൻ ദേശീയ തല ഉദ്ഘാടനം നിർവഹിച്ചു. ഡയറക്ടർ എം.പി. ജോസഫ് അധ്യക്ഷനായി. എക്സിക്യൂട്ടീവ് ഡയറക്ടർ ഷിബു തെക്കുംപുറം, ഡയറക്ടർമാരായ പ്രൊഫ. കെ.എം. കുര്യാക്കോസ്, ബിജി ഷിബു, സി.ഇ.ഒ. മനോജ് രവി, വൈസ് പ്രസിഡൻ്റ് വി.സി. ജോർജ് കുട്ടി എന്നിവർ പങ്കെടുത്തു.