ഉപഭോക്താക്കളില്‍ നിന്ന് മുന്‍കൂര്‍ പണം വാങ്ങി സ്വര്‍ണം നല്‍കാതെ തട്ടിപ്പ് നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍സലാം. പണിക്കൂലി വാങ്ങാതെ സ്വര്‍ണാഭരണങ്ങള്‍ നല്‍കുന്ന അല്‍ മുക്താദിര്‍ ഗ്രൂപ്പിന്‍റെ വിപണന വിജയത്തില്‍ അതൃപ്തിയുള്ളവര്‍ വ്യാജപ്രചാരണം നടത്തുകയാണ്. ഇവര്‍ക്കെതിരെ നിയമനടപടി ആരംഭിച്ചു. കമ്പനി ഈ വര്‍ഷം ഇതുവരെ 70 കോടി രൂപ ജി.എസ്.ടി അടച്ചു. 10,000 കോടി രൂപയുടെ സംരംഭമാണ് ലക്ഷ്യമിടുന്നതെന്നും മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍സലാം വ്യക്തമാക്കി.