കേരള കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷനോടനുബന്ധിച്ച് 'നവകേരളം: സാധ്യതകളും പ്രതിസന്ധികളും' എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടന്ന സെമിനാര്‍ ജോണ്‍ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു. മുരളി തുമ്മാരുകുടി, ആസൂത്രണ ബോഡ് അംഗം ഡോ കെ.വി രവിരാമന്‍, ഡോ പ്രവീണ്‍ കോടോത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. അടുത്തമാസം അഞ്ച്, ആറ് തിയ്യതികളില്‍ തിരുവനന്തപുരത്താണ് കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ സംസ്ഥാന കണ്‍വെന്‍ഷന്‍.