ഷൈൻ ബ്രൈറ്റർ ആസ് യു ഇവോൾവ് എന്ന പുതിയ ക്യാമ്പെയ്നുമായി ഭീമ ജ്വല്ലറി. നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ഭീമാ ഗ്രൂപ്പിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍, മികവിനും നവീകരണത്തിനുമുള്ള പ്രതിബദ്ധത ആവര്‍ത്തിക്കുകയാണെന്ന് ഭീമ ജ്വല്‍സ് മാനേജിങ് ഡയറക്ടര്‍ അഭിഷേക് ബിന്ദുമാധവ് പറഞ്ഞു. പ്രശസ്ത തെന്നിന്ത്യന്‍ നടി ശോഭിത ധൂലിപാലയാണ് പുതിയ ക്യാംപെയ്നിന്റെയും ബ്രാന്‍ഡ് അംബാസിഡര്‍. കാമ്പെയ്നിൻ്റെ കേന്ദ്രബിന്ദു എന്ന നിലയിൽ, ഭീമ ജ്വൽസിൽ നിന്നുള്ള അതിശയകരമായ വജ്ര ശേഖരം, ജീവിതത്തിലെ നാഴികക്കല്ലുകൾ ആഘോഷിക്കാനുള്ള ബ്രാൻഡിൻ്റെ തെളിവാണെന്ന് ധൂലിപാല അഭിപ്രായപ്പെട്ടു.