ബഹ്റിന്‍ കേരളീയ സമാജം വനിതാ വേദി സംഘടിപ്പിക്കുന്ന വൗ മോം പരിപാടിയുടെ ഉദ്ഘാടനം മുന്‍ എംഎല്‍എയും ഔഷധി ചെയര്‍പഴ്സനുമായ ശോഭന ജോര്‍ജ് നിര്‍വഹിച്ചു. മോഹിനി തോമസ് അധ്യക്ഷയായ ചടങ്ങില്‍ സമാജം സെക്രട്ടറി വര്‍ഗീസ് കാരയ്ക്കല്‍ വനിത വേദി സെക്രട്ടറി ജയ രവികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികള്‍ക്കൊപ്പം വൗ മോം മല്‍സരാര്‍ഥികളെ പരിചയപ്പെടുത്തി. അഞ്ച് മല്‍സരയിനങ്ങളുണ്ട്. സിനിമ താരം ഗായത്രി അരുണ്‍ വിജയികള്‍ക്ക് സമ്മാനം നല്‍കും