സ്വപ്ന വീടും വാഹനവും സ്വന്തമാക്കാനിരിക്കുന്നവർക്ക് പുത്തൻ ട്രെൻഡുകളും സഹായ–സൗകര്യങ്ങളും പരിചയപ്പെടുത്തുന്ന മലയാള മനോരമ പാർപ്പിടം പ്രദർശനത്തിനും ഓട്ടോ എക്സ്പോയ്ക്കും മലപ്പുറത്തു തുടക്കമായി. പാർപ്പിടം പ്രദർശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖയും ഓട്ടോ എക്സ്പോ ആർടിഒ ഷഫീഖ് ബഷീറും ഉദ്ഘാടനം ചെയ്തു. പ്രദർശനം നാളെ സമാപിക്കും. വീടുനിർമാണവും അനുബന്ധ സൗകര്യങ്ങളുമായും ബന്ധപ്പെട്ട മുഴുവൻ മേഖലകളിലെയും പ്രമുഖ വ്യവസായ–വാണിജ്യ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയടക്കമുള്ള 60 സ്റ്റാളുകളാണ് പ്രദർശനത്തിലുള്ളത്.