ഇടുക്കി ജില്ലയിലെ ആതുരസ്ഥാപനങ്ങളിലേക്ക് വീൽചെയറുകളെത്തിച്ച് നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്‍റര്‍നാഷ്ണൽ ഫൗണ്ടേഷൻ. പാലാ രൂപത മുൻസഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ ആതുരസ്ഥാപനങ്ങൾക്കുള്ള വീൽചെയർ വിതരണം നിർവഹിച്ചു. മലങ്കര ഓർത്തഡോക്സ് സഭ ഇടുക്കി ഭദ്രാസന മെത്രപ്പോലീത്ത സഖറിയാസ് മാർ സേവേറിയോസ് ഭദ്രദീപം തെളിച്ച് അധ്യക്ഷ പ്രസംഗം നടത്തി. ആതുര സ്ഥാപനങ്ങൾക്കുള്ള വീൽചെയറുകൾ സ്ഥാപനത്തിന്‍റെ മേധാവികൾ ഏറ്റുവാങ്ങി. കട്ടപ്പന സെന്‍റ് ജോൺസ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിലാണ് വിതരണം നടന്നത്.