68-ാം വാർഷികം ആഘോഷിക്കുന്ന എൻ ടി സി ഗ്രൂപ്പിൻറെ ബ്രാന്‍ഡ് അംബാസഡറായി നടിയും നർത്തകിയുമായ പത്മഭൂഷൻ ശോഭന. ചടങ്ങില്‍ എന്‍ടിസിയുടെ പുത്തന്‍ സംരംഭങ്ങളായ ന്യൂ ട്രിച്ചൂർ റൂറൽ ഡെവലപ്മെന്റ് മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും, എൻ ടി സി ടൂർസ് ആൻഡ് ട്രാവൽസും താരം ഉദ്ഘാടനം ചെയ്തു. 8 സ്ഥാപനങ്ങളും 80 ബ്രാഞ്ചുകളുമായി എൻടിസി ഗ്രൂപ്പ് ഓഫ് കമ്പനീസ് മുന്നേറുകയാണെന്ന് മാനേജിങ് ഡയറക്ടർ വർഗീസ് ജോസ് പറഞ്ഞു.