റിലയന്റ് ക്രഡിറ്റ്സ് ഇന്ത്യ ലിമിറ്റഡിന്റെ മുപ്പത്തിയാറാം വാര്‍ഷികാഘോഷവും, ജീവനക്കാര്‍ക്കായി വാര്‍ഷിക സംഗമവും കൊച്ചിയില്‍ സംഘടിപ്പിച്ചു. ചലച്ചിത്ര താരം വിനയ് ഫോര്‍ട്ട് സംഗമം ഉദ്ഘാടനം ചെയ്തു. റിലയന്റ് വൈസ് ചെയര്മാന് ജെയിംസ് ജോസഫ് അധ്യക്ഷത വഹിച്ചു. ഗനരചയിതാവ് വയലാര്‍ ശരത് ചന്ദ്രവര്‍മ്മ വിശിഷ്ടാതിഥിയായി. ജോലിയില്‍ മികവ് തെളിയിച്ചവരെ പരിപാടിയില്‍ ആദരിച്ചു.