സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ ഓഫിസായ എസ് ഐ ബി ടവറിന്റെ ഉദ്ഘാടനം കൊച്ചിയിൽ നടന്നു. ബാങ്കിന്റെ 96-ാം സ്ഥാപക ദിനാഘോഷത്തോട് അനുബന്ധിച്ചായിരുന്നു പരിപാടി. സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ വി.ജെ.കുര്യന്‍ കെട്ടിടം ഉദ്‌ഘാടനം ചെയ്തു. കൊച്ചി ഇൻഫോപാർക്ക് എക്സ്പ്രസ്സ്‌വേയിലാണ് വിപുലമായ സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം. മാനേജിങ് ഡയറക്ടറും സിഇഒയുമായ പി.ആർ.ശേഷാദ്രി ചടങ്ങില്‍ പങ്കെടുത്തു.