2025 ല്‍ ഇന്ത്യന്‍ ഓഹരി വിപണി കാത്തിരിക്കുന്ന വെല്ലുവിളികളെ പറ്റി മുന്നറിയിപ്പുമായി സാമ്പത്തിക സര്‍വെ. ഇന്ത്യന്‍ ഓഹരി സൂചികകള്‍ 2025 ല്‍ കനത്ത ഇടിവിനെ നേരിടാനുള്ള സാധ്യത സാമ്പത്തിക സര്‍വെ മുന്നോട്ട് വെയ്ക്കുന്നു. യുഎസ് വിപണിയിലെ ഏതൊരു തിരുത്തലും ഇന്ത്യയ്ക്ക് കാര്യമായി തിരിച്ചടി നല്‍കാം എന്നാണ് സാമ്പത്തിക സര്‍വെയിലെ മുന്നറിയിപ്പ്.
Also Read: ഒരു പവന്‍ ആഭരണം വാങ്ങാന്‍ 67,000 രൂപ; ബജറ്റോടെ സ്വര്‍ണത്തിന് തീവില?; കാരണം
2024 ല്‍ യുഎസ് വിപണി റെക്കോര്‍ഡ് ഉയരത്തിലാണ്. 2023 ലെ 24 ശതമാനം റിട്ടേണിന് പിന്നാലെ 2024 ലും 20 ശതമാനത്തിന് മുകളില്‍ വളരാന്‍ എസ്ആന്‍ഡ്പി 500 സൂചികയ്ക്ക് സാധിച്ചു. രാജ്യാന്തര സംഘര്‍ഷങ്ങള്‍ക്കിടയിലും ഈ നേട്ടമുണ്ടാക്കാന്‍ കാരണം പ്രധാന ടെക് കമ്പനികളായ ആപ്പിള്‍, മൈക്രോസോഫ്റ്റ്, എന്‍വിഡിഎ എന്നിവയുടെ വളര്‍ച്ചയാണ്. ഇത് ചില ആശങ്കകള്‍ക്കും വഴി വെയ്ക്കുന്നു എന്നാണ് സാമ്പത്തിക സര്‍വെയിലുള്ളത്.
യുഎസ് ഓഹരി വിപണിയുടെ വാല്യുവേഷന്‍ അവരുടെ മൂന്നാമത്തെ ഉയര്‍ന്ന നിലവാരത്തിലാണ്. ഇത് സ്ഥിരതയെ പറ്റിയുള്ള ചോദ്യം ഉയര്‍ത്തുന്നു. വിപണിയിലെ വാല്യുവേഷന്‍ അനാകര്‍ഷമാകുന്നത് ജാഗ്രത ആവശ്യമാണെന്ന് സാമ്പത്തിക സര്‍വെ ചൂണ്ടിക്കാട്ടുന്നു. ഇതിന്‍റെ പ്രതിഫലനം ഇന്ത്യ അടക്കമുള്ള വിപണികളിലുണ്ടാകും.
Also Read: വരുന്ന സാമ്പത്തിക വര്‍ഷം വളര്‍ച്ചാനിരക്ക് കുറയില്ല; ഭക്ഷ്യവിലക്കയറ്റം കുറയും
ഇന്ത്യന്‍ വിപണി യുഎസ് വിപണിയെ പിന്തുടരുന്നതായി സാമ്പത്തിക സര്‍വെ അവലോകനം ചെയ്യുന്നു. എസ്ആന്‍ഡ്പി 500 സൂചിക 10 ശതമാനത്തിന് മുകളില്‍ ഇടിഞ്ഞ 22 അവസരങ്ങളിലും നിഫ്റ്റി നെഗറ്റീവ് റിട്ടേണാണ് നല്‍കിയിട്ടുള്ളത്. ശരാശരി 10.7 ശതമാനം ഇടിഞ്ഞു. അതായത്, ഇന്ത്യന്‍ ഓഹരി വിപണി യുഎസ് വിപണിയോട് സെന്‍സിറ്റീവായാണ് പ്രതികരിക്കുന്നത്.
അതിനാല്‍ യുഎസ് വിപണിയില്‍ ഉണ്ടാകുന്ന ഏതെങ്കിലും തിരുത്തല്‍ ഇന്ത്യന്‍ വിപണിയില്‍ വലിയ പ്രതികരണം ഉണ്ടാക്കും. ഉയര്‍ന്ന വാല്യുവേഷന്‍ യുഎസ് വിപണിയില്‍ 2025 ല്‍ തിരുത്തലിന് സാധ്യതയുള്ളതായി സാമ്പത്തിക സര്‍വെ ചീണ്ടികകാട്ടുന്നു. ഏങ്ങനെയെങ്കില്‍ ഇന്ത്യന്‍ വിപണിക്കും ഇത് തിരിച്ചടിയാണ്.
ഇന്ത്യയ്ക്ക് തിരിച്ചടി
ഇന്ത്യയിലെ ഓഹരി വിപണി പങ്കാളിത്തം 2020-2024 വരെ 4.40 ലക്ഷം കോടിയിലെത്തി. പുതിയ നിക്ഷേപകരുടെ വരവ് ഇന്ത്യന്‍ വിപണിക്ക് കുടൂതല്‍ സ്ഥിരത നല്‍കി. 2024 ഒക്ടോബറില്‍ വിദേശനിക്ഷേപകര്‍ 11 ബില്യണ്‍ ഡോളറിന്‍റെ നിക്ഷേപ പിന്‍വലിച്ചിട്ടും നിഫ്റ്റി 6.20 ശതമാനം മാത്രമാണ് ഇടിഞ്ഞത്. ഇത് ഇന്ത്യന്‍ വിപണിക്ക് ശുഭ സൂചനയാണ്. എന്നാല്‍ കോവിഡിന് ശേഷം എത്തിയ പുതിയ നിക്ഷേപകര്‍ കാര്യമായ തിരുത്തല്‍ കണ്ടവരല്ല. അതിനാല്‍ വിപണിയിലുണ്ടാകുന്ന തിരുത്തല്‍ പലമേഖലകളിലും തിരിച്ചടിക്ക് കാരണമായേക്കാം എന്നും വിലയിരുത്തലുണ്ട്.