farmers-budget

കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്തി കേന്ദ്ര ബജറ്റ്. കർഷകർക്ക് കൂടുതൽ വായ്പ നൽകുന്നതിനായി കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി ഉയർത്തുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. കാർഷിക മേഖലയ്ക്കുള്ള വായ്പ എളുപ്പത്തില്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു. 

സംസ്ഥാനങ്ങളുമായി പങ്കാളിത്തോടെ നടപ്പിലാക്കുന്ന പിഎം ധന്‍ധാന്യ കൃഷി യോജ്നയാണ് മറ്റൊരു പ്രധാന പദ്ധതി. നിലവിലെ സ്കീമുകള്‍ യോജിപ്പിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രയോജനം 1.70 കോടി കര്‍ഷകര്‍ക്ക് ലഭിക്കുമെന്നാണ് ധനമന്ത്രി പറഞ്ഞത്. ഉല്‍പാദനശേഷി വര്‍ധിപ്പിക്കല്‍, വിള വൈവിധ്യവല്‍കരണം, വിളസംഭരണശേഷി, ജലസേചനം വര്‍ധിപ്പിക്കല്‍, വായ്പ ഉറപ്പാക്കല്‍ എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. 

പ്രധാനമന്ത്രി കൃഷി യോജന വഴി അഗ്രി ഡിസ്ട്രിക്റ്റ് പ്രോഗ്രാം അവതരിപ്പിക്കും. കുറഞ്ഞ കാർഷിക ഉൽപ്പാദനക്ഷമതയുള്ള 100 ജില്ലകളെ ഈ പരിപാടി ഉൾപ്പെടുത്തും. ഭക്ഷ്യ എണ്ണകളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി നാഷണല്‍ മിഷന്‍ ഫോര്‍ എഡിബില്‍ ഓയില്‍സീല്‍ഡ് ആരംഭിക്കും. രാജ്യത്തിന്‍റെ ആവശ്യത്തിനും അതിലേറെ ആവശ്യങ്ങള്‍ക്കും വേണ്ടത്ര കൃഷി ചെയ്യാനുള്ള കഴിവ് നമ്മുടെ കർഷകർക്കുണ്ടെന്നും ധനമന്ത്രി പറഞ്ഞു. 

ENGLISH SUMMARY:

The Union Budget 2025 has raised the Kisan Credit Card limit from ₹3 lakh to ₹5 lakh to support farmers. New schemes like PM Dhan Dhanya Krishi Yojana and the Agri District Program aim to enhance agricultural productivity and financial access.