ഡി.ഡി.ആര്‍.സിയുടെ പുതിയ റഫറന്‍സ് ലാബും വെല്‍നസ് സെന്‍ററും തിരുവനന്തപുരം മെഡിക്കല്‍ കോളജിന് സമീപം ഉള്ളൂരില്‍ പ്രവര്‍ത്തനം തുടങ്ങി. കവടിയാര്‍ കൊട്ടാരം പ്രതിനിധി ഗൗരി പാര്‍വതി ഭായി ഉദ്ഘാടനം ചെയ്തു. ബയോകെമിസ്ട്രി ഡിപ്പാര്‌ട്മെന്റ് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എയും മൈക്രോബയോളജി ഡിപ്പാര്‍ട്മെന്റ് വി.കെ.പ്രശാന്ത് എം.എല്‍.എയും വെല്‍നസ് സെന്‍റര്‍ അഗിലസ് ഡയഗ്ണോസിറ്റിക്സ് എം.ഡിയും സി.ഇ.ഒയുമായ കെ.ആനന്ദും ഉദ്ഘാടനം ചെയ്തു. ഡി.ഡി.ആര്‍.സി അഗിലസ് പാത് ലാബ് ദക്ഷിണമേഖല മേധാവി ഡോ. റൂബി പേഴ്സിസ്, വൈസ് പ്രസിഡന്‍റ് ജിന്‍റോ മനയില്‍, ഡോ.എസ്. ശങ്കര്‍, തിരുവനന്തപുരം സോണ്‍ മേധാവി രമേഷ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.