ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്‍റെ ഭാഗമായി കുടിവെള്ള കമ്പനിയായ ക്യൂ ലൈഫ് മൂന്ന് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കി. 500 മില്ലി ഗ്ലാസ് ബോട്ടിൽ ആൽക്കലൈൻ വാട്ടർ, എൻജൂസ് മാംഗോ ടെട്രാ പാക്കറ്റ്, ഉപ്പിട്ട നാരങ്ങ കാർബണേറ്റഡ് പാനീയമായ ‘ഉപ്‌സോ’ എന്നിവയാണ് വിപണിയിലെത്തിയത്. എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും മിഡിൽ ഈസ്റ്റിലേക്കും പ്രവർത്തനങ്ങൾ ഈ വര്‍ഷം വ്യാപിപ്പിക്കുമെന്ന് നെസ്റ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ അൽത്താഫ് ജഹാംഗീർ അറിയിച്ചു. ജനറൽ മാനേജർ, സീനിയർ കോർപ്പറേറ്റ് ജനറൽ മാനേജർ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.