ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ ജ്വല്ലറി കോൺക്ലേവ് തൃശൂരിൽ നടന്നു. കല്യാൺ ജ്വല്ലേഴ്സ് ചെയർമാൻ ടി.എസ് കല്യാണരാമൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ സ്വർണ വ്യാപാരം, സ്വർണാഭരണ കയറ്റുമതി , ഇറക്കുമതി എന്നിവ ചർച്ച വിഷയമായി. ട്രംപ് അധികാരമേറ്റതിനുശേഷമുള്ള നിരക്കുകളുടെ വ്യത്യാസവും ചർച്ച ചെയ്തു. ദേശീയ സംഘടനകൾ ഉൾപ്പെടെ പതിനാല് അസോസിയേഷൻ ഭാരവാഹികൾ ചർച്ചയിൽ പങ്കെടുത്തു. ഉപദേശക സമിതി ചെയർമാൻ കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഡയറക്ടർ നിഷാദ്, ജി.ജെ.സി ചെയർമാൻ രാജേഷ് റോക്ക്ഡെ, വൈസ് ചെയർമാൻ അവിനാശ് ഗുപ്ത, ജോസ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോസ് ആലുക്ക, വർഗീസ് ആലുക്ക തുടങ്ങിയവർ പങ്കെടുത്തു.