ഗോഡ്സ്പീഡ് ഇമിഗ്രേഷൻ ആൻഡ് സ്റ്റഡി എബ്രോഡിന്റെ പുതിയ ഓഫീസ് തിരുവനന്തപുരം കുറവന്‍കോണത്ത് തുറന്നു. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് അഞ്ച് പെൺകുട്ടികൾക്ക് ഗോഡ്സ്പീഡ് ആൻഡ് സ്റ്റഡി എബ്രോഡ് ക്യാഷ് എൻഡോവ്മെന്റുകൾ വിതരണം ചെയ്തു. ഗോഡ്സ്പീഡ് മാനേജിങ് ഡയറക്ടർ എ. രേണു, ഡയറക്ടർ അനൂപ് കണ്ണൻ, സിനിമാ നിർമാതാക്കളായ ജി.സുരേഷ് കുമാർ, ബി.രാകേഷ്, സന്ദീപ് സേനൻ, സംവിധായകൻ ജി.എസ്.വിജയൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.