വിന്റർ സമ്മാനപദ്ധതിയുടെ വിജയി തോമസ് വർഗീസിന് ടാറ്റാ ടിയാഗോ ഇലക്ട്രിക് കാർ കൈമാറി. പിട്ടാപ്പിള്ളിൽ കാഞ്ഞങ്ങാട് ഷോറൂമിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത താക്കോൽ കൈമാറി. മാനേജിങ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, സിഇഒ കിരൺ വർഗീസ്, ഡയറക്ടർ അജോ തോമസ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. പിട്ടാപ്പിള്ളിൽ ഏജൻസിസ് ഉപഭോക്താക്കൾക്കായി "Buy & Fly" സമ്മർ സ്കീമും ചടങ്ങിൽ അവതരിപ്പിച്ചു. ഈ പദ്ധതിയുടെ ഭാഗമായി വിജയികൾക്ക് യൂറോപ്പ് ടൂർ പാക്കേജ് സമ്മാനമായി ലഭിക്കും.