യുക്രൈനൊപ്പം നിന്ന് റഷ്യയെ ഉപരോധിച്ച് വലച്ചുകൊണ്ടിരുന്ന അമേരിക്കയും സഖ്യകക്ഷികളും ഇങ്ങനൊരു പണി സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. അതാണ് അംബാനി അടക്കത്തില്‍ സാധിച്ചെടുത്തത് . ഈ പണി ബിസിനസ് ലോകത്തെ ട്രെന്‍ഡിങ് ചര്‍ച്ചകളിലൊന്നാണിന്ന്.
യുക്രെയിനെതിരായ യുദ്ധത്തിന്‍റെ പേരില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി അമേരിക്ക നിരോധിച്ചപ്പോള്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ശുദ്ധീകരിച്ചുണ്ടാക്കിയ ഇന്ധനം അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് കോടികള്‍ നേട്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.
ഒരു വർഷത്തിനുള്ളിൽ 724 ദശലക്ഷം യൂറോ, അതായത് ഏകദേശം 6,850 കോടി രൂപയുടെ റഷ്യന്‍ ഇന്ധനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തെന്ന് സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (CREA) റിപ്പോർട്ടിൽ പറയുന്നു.
FILE PHOTO: Mukesh Ambani, Chairman and Managing Director of Reliance Industries, attends a convocation at the Pandit Deendayal Petroleum University in Gandhinagar, India, September 23, 2017. REUTERS/Amit Dave/File Photo
പെട്രോളും ഡീസലുമടക്കം 18,000 കോടി രൂപയോളം വിലവിരുന്ന ഇന്ധനമാണ് റിലയൻസിന്‍റെ ഇരട്ട എണ്ണ റിഫൈനറികൾ സ്ഥിതി ചെയ്യുന്ന ഗുജറാത്തിലെ ജാംനഗറിൽ നിന്ന് അമേരിക്ക ഇറക്കുമതി ചെയ്തത്. ഇതിലെ 6,850 കോടി രൂപയുടെ ഇന്ധനം റഷ്യൻ ക്രൂഡ് ഓയിലില്‍ നിന്ന് ശുദ്ധീകരിച്ചതാണെന്ന് കണക്കാക്കപ്പെടുന്നു.
റിലയന്‍സ് മാത്രമല്ല, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന, റഷ്യന്‍ കമ്പനിക്ക് നിയന്ത്രണമുള്ള നയാര എനര്‍ജിയും, മംഗലാപുരം റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡും അമേരിക്കയിലേക്ക് റഷ്യന്‍ ഇന്ധനം കയറ്റി അയച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്നിൽ ആക്രമണം നടത്തിയതിനെ തുടർന്ന് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും റഷ്യയ്ക്ക് എതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു.