ജോയ് ആലുക്കാസിന്‍റെ സിഗ്നേച്ചർ ബ്രൈഡൽ ഷോറൂം കൊച്ചി എംജി റോഡിൽ പ്രവർത്തനമാരംഭിച്ചു. കൊച്ചി മേയർ എം അനിൽകുമാർ, ഹൈബി ഈഡൻ എംപി, ടി ജെ വിനോദ് എംഎൽഎ, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. എക്സ്ക്ലൂസീവ് ബ്രൈഡൽ ഫ്ലോറോടുകൂടി നാല് നിലകളിലായാണ് പുതിയ ഷോറൂം ഒരുക്കിയിരിക്കുന്നത്.
ഡയമണ്ട് ആഭരണങ്ങളുടെയും പ്രീമിയം ബ്രൈഡൽ ആഭരണങ്ങളുടെയും വിപുലമായ ശേഖരമാണ് ഉപഭോക്താക്കൾക്കായി തയാറാക്കിയിരിക്കുന്നതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.