250 കോടി ടേൺ ഓവറുളള സൗന്ദര്യ വർധകവസ്തുക്കളുടെ വ്യവസായം അമേരിക്കയിൽ നടത്തുന്നത് ഒരു മലയാളിയാണ്. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഇ.ടി. മുസ്തഫ കമാൽ. എംബിബിഎസ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് മുസ്തഫ കമാൽ സൗന്ദര്യ വർധക വസ്തുക്കളുടെ വ്യവസായത്തിലേക്ക് കടന്നത്.
ഇൻവെസ്റ്റ് കേരളയിൽ അടക്കം കേരളം നടത്തുന്ന സംരംഭക ചർച്ചകളിലേക്കൊന്നും തന്നെ ഒരിക്കൽ പോലും ക്ഷണിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ വലിയ വിപണന സാധ്യതയുണ്ട്. സ്വന്തം രാജ്യം ആവശ്യപ്പെട്ടാൽ കേരളത്തിൽ രണ്ടായിരം പേർക്കെങ്കിലും നേരിട്ട് തൊഴിൽ കൊടുക്കുന്ന വ്യവസായശാല തുടങ്ങാൻ തയാറാണന്നും അദ്ദേഹം പറഞ്ഞു.