കേരളം ഇന്നോളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ, വിദേശ സര്‍വകലാശാലകളുടെയും കോളജുകളുടെയും സംഗമം തൊട്ടരികില്‍. പതിമൂന്നില്‍പ്പരം രാജ്യങ്ങളില്‍ നിന്ന് 200 വിദേശ സര്‍വകലാശാലകളും കോളജുകളും ഒരുകുടക്കീഴില്‍ അണിനിരക്കുന്ന വിദേശ വിദ്യാഭ്യാസ മഹാസഭ. മലയാള മനോരമയുടെ സഹകരണത്തോടെ സാന്‍റ മോണിക്ക സ്റ്റഡി അബ്രോഡ് ആണ് ഈ ബൃഹത്തായ സംരംഭം ഒരുക്കുന്നത്.
മാര്‍ച്ച് മാര്‍ച്ച് 29ന് എറണാകുളം വിവാന്ത ഹോട്ടലിലാണ് ഈ വര്‍ഷത്തെ ആദ്യ വിദേശവിദ്യാഭ്യാസ മഹാസഭ. മാര്‍ച്ച് മുപ്പതിന് തൃശൂര്‍ കസീനോ ഹോട്ടലിലാണ് രണ്ടാമത്തേത്. ഏപ്രില്‍ അഞ്ചിന് തിരുവനന്തപുരത്ത് ഹോട്ടല്‍ ‘ഓ ബൈ തമാര’യിലും ഏപ്രില്‍ ആറിന് കോട്ടയം അന്‍സ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലും ഏപ്രില്‍ 11ന് കണ്ണൂര്‍ ബ്രോഡ് ബീന്‍ ഹോട്ടലിലും ഏപ്രില്‍ 12ന് കോഴിക്കോട് പാരമൗണ്ട് ടവര്‍ ഹോട്ടലിലും തുടര്‍ന്നുള്ള അഞ്ച് മഹാസഭകള്‍ അരങ്ങേറും.
ഓസ്ട്രേലിയ, ജര്‍മനി, കാനഡ, യുകെ, യുഎസ്എ, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, ഇറ്റലി, ന്യൂസീലാന്‍ഡ്, സിംഗപ്പുര്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലാന്‍ഡ്, യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഒട്ടേറെ യൂണിവേഴ്സിറ്റികളുടെയും കോളജുകളുടെയും പ്രതിനിധികളെ നേരില്‍ക്കാണാം. അന്‍പതിനായിരത്തില്‍പ്പരം കോഴ്സുകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും അനുയോജ്യമായവ തിരഞ്ഞെടുക്കാം. ഒരു മില്യനിലേറെ സ്കോളര്‍ഷിപ്പുകള്‍ നേടാനും അവസരമുണ്ട്. അപേക്ഷാഫീസ് ഒഴിവാക്കല്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വേറെയും.
മഹാസഭ വേദിയില്‍ വച്ചുതന്നെ അഡ്മിഷന്‍ ലോഡ്ജ് ചെയ്യാന്‍ അവസരമുണ്ട്. പ്രമുഖ ബാങ്കുകളുടെ വിദ്യാഭ്യാസ വായ്പ കൗണ്ടറുകളും ഉണ്ടാകും. മഹാസഭയിലേക്ക് പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരുലക്ഷം രൂപയിലേറെ മൂല്യമുള്ള റിഡീമബിള്‍ കൂപ്പണുകള്‍ നേടാനും അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 4150999, 9645222999 എന്നീ നമ്പറുകളില്‍ വിളിക്കാം. www.santamonicaedu.in എന്ന വെബ്സൈറ്റിലും വിശദാംശങ്ങള്‍ ലഭിക്കും.
വിദേശത്ത് മികച്ച വിദ്യാഭ്യാസവും അതുവഴി മികച്ച തൊഴിവസരങ്ങളും മെച്ചപ്പെട്ട ഭാവിയും ഉറപ്പാക്കാന്‍ ഉതകുന്ന പ്രധാന ചുവടാണ് വിദേശ വിദ്യാഭ്യാസ മഹാസഭ. വിദേശപഠനം ആഗ്രഹിക്കുന്ന അനേകായിരം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഇത് മികച്ച വഴികാട്ടിയാകും എന്നതില്‍ സംശയമില്ല.