സാമ്പത്തിക, വ്യാപാര, നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവയ്പായി ഡല്‍ഹിയില്‍ നടന്ന ഇന്ത്യ–ക്യൂബ ബിസിനസ് സമ്മേളനം. ഇന്ത്യന്‍ ഇക്കണോമിക് ട്രേഡ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള ഉന്നത ഉദ്യോഗസ്ഥര്‍, വ്യവസായികള്‍, ബിസിനസുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്യൂബന്‍ ഉപപ്രധാനമന്ത്രി ഡോ. എഡ്വാര്‍ഡോ മാര്‍ട്ടിനസ് ഡയസ്, ഇന്ത്യയിലെ ക്യൂബന്‍ അംബാസിഡര്‍, ലാറ്റിനമേരിക്കന്‍ കരീബിയന്‍ കൗണ്‍സില്‍ ഗുഡ്‌വില്‍ അംബാസിഡറായ ഐ.സി.എല്‍ ഫിന്‍കോര്‍പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കെ.ജി.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.