vinsmera

TOPICS COVERED

സ്വർണാഭരണവിപണിയിൽ 2000 കോടി രൂപയുടെ നിക്ഷേപവുമായി കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന വിൻസ്മേര ഗ്രൂപ്പ്. റീട്ടെയിൽ വ്യാപാര രംഗത്ത് രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമായി 20 സ്റ്റോറുകൾ തുറക്കും. കേരളത്തിൽ വിൻസ്മേരയുടെ ആദ്യ ഷോറൂം കോഴിക്കോട് അടുത്തമാസം പ്രവർത്തനം ആരംഭിക്കും. നടൻ മോഹൻലാലാണ്  ബ്രാൻഡ് അംബാസിഡറായി എത്തുന്നത്. ആഭരണങ്ങൾ കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യവും ഉപഭോക്താക്കൾക്ക് വിൻസ്മേര ഉറപ്പു നൽകുന്നുണ്ട്. കണ്ണൂർ മൊറാഴയിലെ സഹോദരങ്ങളായ ദിനേഷ് കാമ്പ്രത്ത്, അനിൽ കാമ്പ്രത്ത്, മനോജ് കാമ്പ്രത്ത്, കൃഷ്‌ണൻ കാമ്പ്രത്ത് എന്നിവരാണ് വിൻസ്മേര ഗ്രൂപ്പിന്‍റെ സ്ഥാപകർ. 

ENGLISH SUMMARY:

Kerala-based Vinsmera Group is making a ₹2,000 crore investment in the gold jewelry market. The company plans to open 20 retail stores across India and the Gulf countries within two years. Vinsmera’s first showroom in Kerala will open in Kozhikode next month. Actor Mohanlal has been announced as the brand ambassador. The brand also guarantees customers the option to customize their jewelry