മുത്തൂറ്റ് മെര്‍ക്കന്റയില്‍ ലിമിറ്റഡിന്റെ കടപ്പത്ര പബ്ലിക് ഇഷ്യു വില്‍പന ഈ മാസം 15 വരെ. ഇഷ്യുവിന്റെ മുഖവില 1,000 രൂപയും കുറഞ്ഞ നിക്ഷേപത്തുക 10,000 രൂപയുമാണ്. നിക്ഷേപത്തുക 73 മാസങ്ങള്‍ കൊണ്ട് ഇരട്ടിയാകുന്നതും 13.32 ശതമാനം പലിശ ലഭിക്കുന്നതുമാണെന്ന് മുത്തൂറ്റ് മെര്‍ക്കന്റയില്‍ അറിയിച്ചു. കടപ്പത്ര വില്‍പനയിലൂടെ സമാഹരിക്കുന്ന തുക കൂടുതല്‍ സംസ്ഥാനങ്ങളില്‍ ശാഖകകള്‍ വ്യാപിപ്പിക്കുന്നതിനായി വിനിയോഗിക്കുമെന്ന് ചെയര്‍മാന്‍ മാത്യു എം.മുത്തൂറ്റ് പറഞ്ഞു. നിലവില്‍ 11 സംസ്ഥാനങ്ങളിലാണ് മുത്തൂറ്റ് മെര്‍ക്കന്റയിലിന് ശാഖകളുള്ളത്.