കേരളത്തിൽ ആദ്യമായി ബൻജീ ജംപിങ് ടവറും ഗ്രാൻഡ് നൈറ്റ് കാർണിവലും പ്രഖ്യാപിച്ച് വണ്ടർലാ ഹോളിഡേയ്സ് ലിമിറ്റഡ്. ഇന്ത്യൻ വിനോദരംഗത്ത് 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ആകർഷകമായ പുതിയ പ്ലാനുകളും പ്രഖ്യാപിച്ചു. 26 ന് വാർഷികത്തിന്റെ ഭാഗമായി തരംഗം എന്ന പേരിൽ സംഗീത പരിപാടിയും നടക്കും.
വണ്ടർ ലാബ്സ് പദ്ധതിയുടെ ഭാഗമായി 25 സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സയൻസ് ലാബുകളും സ്ഥാപിക്കും. വണ്ടർല സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, കുന്നത്തുനാട് എം.എൽ.എ പി വി ശ്രീനിജൻ, നടൻ ബേസിൽ ജോസഫ്, നടി മഹിമ നമ്പ്യാർ തുടങ്ങിയവർ ആഘോഷ പരിപാടികളുടെ ഭാഗമാകും.
ചെന്നൈയിൽ നിർമാണം പൂർത്തിയാകുന്ന പുതിയ പാർക്കിന്റെ ഉദ്ഘാടനം ഇക്കൊല്ലം തന്നെ ഉണ്ടാകുമെന്നും വണ്ടർലാ ഹോളിഡേയ്സ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അരുൺ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.