പത്തനംതിട്ട തിരുവല്ലയിൽ മൈജി ഫ്യൂച്ചര്‍ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. സിനിമാതാരം ടോവിനോ തോമസാണ് തിരുവല്ല എം.സി.റോഡിലെ ഷോറൂമിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. ഡിജിറ്റല്‍ ഗാഡ്ജറ്റ്സിനൊപ്പം ഗൃഹോപകരണങ്ങളും ലഭിക്കുന്ന ഷോറൂമാണ് മൈജി ഫ്യൂച്ചര്‍. തിരുവല്ലയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഗാഡ്ജറ്റ്സ്, ഹോം അപ്ലയൻസസ് ഷോറൂമാണ് ഉപഭോക്താക്കൾക്കായി തുറന്നുകൊടുത്തത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി സമ്മാനങ്ങളും സൗജന്യങ്ങളും ഒരുക്കിയിട്ടുണ്ട്.