sensex

TOPICS COVERED

യുഎസ്–ചൈന തീരുവ യുദ്ധത്തിന്‍റെ ആഘാതത്തില്‍ വന്‍ തകര്‍ച്ച നേരിട്ട ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം. വ്യാപാരത്തിന്‍റെ തുടക്കത്തില്‍ സെന്‍സെക്സ് 1200 പോയിന്‍റും നിഫ്റ്റി 380 പോയിന്‍റും ഉയര്‍ന്നു. ജപ്പാന്‍, ഹോങ്കോങ്ങ് തുടങ്ങി ഏഷ്യന്‍ വിപണികളിലെ തിരിച്ചുവരവാണ് ഇന്ത്യന്‍ സൂചികകളിലും പ്രതിഫലിച്ചത്. 

ബാങ്കിങ്, ഫിനാന്‍സ്, ഐ.ടി തുങ്ങിയ സെക്ടറുകളെല്ലാം തിരിച്ചുകയറി. തുടക്കത്തിലെ മുന്നേറ്റം തുടരാനായില്ലെങ്കിലും സൂചികകള്‍ ഇപ്പോള്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. പത്ത് മാസത്തിനിടെ ഉണ്ടായ ഏറ്റവും വലിയ തകര്‍ച്ചയില്‍ നിന്ന് കര കയാറാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍. ഇന്ന് രൂപയുടെ മൂല്യത്തിലും കാര്യമായ ഇടിവുണ്ടായില്ല. നാളെ പുറത്തുവരുന്ന ആര്‍ബിഐ പണനയത്തില്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകള്‍ നിക്ഷേപകര്‍ക്ക് ആശ്വാസം പകരുന്നതാണ്. 

ENGLISH SUMMARY:

After a sharp downturn triggered by the ongoing US-China tariff war, the stock market saw a strong recovery today. At the start of trading, the Sensex surged by 1,200 points and the Nifty rose by 380 points. The rebound in Asian markets, including Japan and Hong Kong, played a key role in boosting Indian indices.