ഭീമ ജ്യുവല്‍സിന്‍റെ 100 വർഷത്തെ ചരിത്രം പറയുന്ന കോഫി ടേബിൾ ബുക്ക്– ‘ഭീമ ജ്യുവല്‍സ്, ഒരു നൂറ്റാണ്ടിന്‍റെ വിശ്വാസവും പൈതൃകവും’ പ്രകാശനം ചെയ്തു. മുംബൈയിൽ നടന്ന ചടങ്ങിൽ ഭീമ ജ്യുവല്‍സ് ചെയർമാൻ ഡോ. ബി.ഗോവിന്ദൻ, മാനേജിംഗ് ഡയറക്ടർ എം.എസ്.സുഹാസ്, ഡയറക്ടർ ജയ ഗോവിന്ദൻ തുടങ്ങിയവര്‍ പങ്കെടുത്തു. മുംബൈയിലെ ആർട്ട് ഓഫ് ജൂവലറി മാഗസിനാണ് കോഫി ടേബിൾ ബുക്ക് പരിചയപ്പെടുത്തുന്നത്. ഭീമയുടെ 100 വർഷത്തെ യാത്രയിൽ അതീവ കൃതാർത്ഥനാണെന്നും മായാത്ത ഓർമ്മയായി ഈ നിമിഷങ്ങൾ നിലനിൽക്കുമെന്നും ചെയർമാൻ ഡോ. ബി.ഗോവിന്ദൻ പറഞ്ഞു.
ENGLISH SUMMARY:
A coffee table book that narrates the 100-year history of Bhima Jewels — "Bhima Jewels: A Century of Trust and Tradition" — was released. The grand event took place in Mumbai, attended by Bhima Jewels Chairman Dr. B. Govindan, Managing Director M.S. Suhas, and Director Jaya Govindan. The book is presented by the Art of Jewellery magazine. Chairman Dr. B. Govindan expressed that he feels deeply fulfilled by Bhima’s 100-year journey and said these moments will remain as cherished memories.