സോഫ്റ്റ്‌വെയർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആയ ലൂമിനർ ടെക്നോലാബിന്‍റെ അലുമിനി മീറ്റ് എറണാകുളത്ത് ചിറ്റിലപ്പള്ളി സ്ക്വയറിൽ നടന്നു. ആയിരത്തിലധികം വിദ്യാർത്ഥികളും അധ്യാപകരും ഒത്തു ചേർന്നു. വിവിധ സോഫ്റ്റ്‌വെയർ കമ്പനികളിൽ നിയമനം ലഭിച്ച ഇരുനൂറ്റിയന്‍പതിലധികം എന്‍ജിനീയര്‍മാരെ ചടങ്ങില്‍ ആദരിച്ചു. സിനിമ താരങ്ങളായ സൈജു കുറുപ്പ്, മാത്യു തോമസ്, ലയ മാമ്മൻ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു. നിലവിൽ കൊച്ചി, തിരുവന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ലൂമിനാര്‍ െടക്നോലാബ് ക്യാംപസുകളുള്ളത്. കോട്ടയം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽക്കൂടി ക്യാമ്പസ് തുടങ്ങുമെന്ന് സിഇഒയും മാനേജിങ് ഡയറക്ടറുമായ രാഹുൽ എം കുമാർ അറിയിച്ചു.