jos-alukkas-autobiography-gold-release

TOPICS COVERED

പ്രമുഖ സ്വര്‍ണ വ്യവസായി ജോസ് ആലൂക്കാസിന്‍റെ ആത്മകഥ ഇന്ന് പ്രസിദ്ധീകരിക്കും. തൃശൂരിന്‍റെ സ്വര്‍ണ കച്ചവടത്തിന്‍റെ ചരിത്രം കൂടിയാണ് ഗോള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ആത്മകഥയില്‍ പറയുന്നത്. 

ആലൂക്കാസ് എന്ന സ്വര്‍ണ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്തതിന്‍റെ കഥ പറയുകയാണ് ജോസ് ആലൂക്കാസ്. ഗോള്‍ഡ് എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ ജീവിത വിജയം മാത്രമല്ല തൃശൂരിന്‍റെ ചരിത്രവുമുണ്ട്. തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ യാത്ര കൂടിയാണ് ഈ പുസ്തകം.

ബ്രിട്ടീഷുകാര്‍ ഉള്‍പ്പെട്ട വിദേശികള്‍ നാട്ടില്‍ നിന്ന് കൊണ്ടുപോയ അമൂല്യ രത്നങ്ങളുടെ കഥയുണ്ട് ഇതില്‍. രാജ്യം സൂക്ഷിക്കുന്ന വിദേശ രത്നങ്ങളുടെ അമൂല്യ വിവരങ്ങളുടെ പുസ്തകത്തില്‍. ആലൂക്കാസ് എന്ന ബ്രാന്‍ഡിന്‍റെ ഉത്ഭവം. രാജ്യത്തെ സ്വര്‍ണാഭരണ വിപണിയില്‍ തിളങ്ങുന്ന അധ്യായം കുറിച്ചതിന്‍റെ നാള്‍വഴി പറയും ഗോള്‍ഡ്.

ഇംഗ്ലിഷിലും മലയാളത്തിലും ഡി.സി. ബുക്സ് പ്രസിദ്ധീകിരിക്കുന്ന ഗോള്‍ഡ് വായനക്കാര്‍ക്ക് ഏറെ പ്രചോദനമാകുമെന്ന് എഴുത്തുകാരന് ഉറപ്പുണ്ട്.തൃശൂര്‍ ഭാഷാ ശൈലി നിറഞ്ഞു നില്‍ക്കുന്നുണ്ട് ഗോള്‍ഡില്‍. കച്ചവട മേഖലയില്‍ ശോഭിക്കാന്‍ വഴി തേടുന്നവര്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ് ഈ ആത്മകഥ.

ENGLISH SUMMARY:

The autobiography Gold by renowned gold businessman Jos Alukkas is set to be released today. The book not only chronicles his personal journey but also traces the history of Thrissur’s famed gold trade.