പ്രമുഖ വസ്ത്ര വ്യാപാര ബ്രാന്‍ഡായ രാംരാജ് കോട്ടണ്‍ പുതുതായി അവതരിപ്പിക്കുന്ന പ്രീമിയം ടവലുകളുടെ ശ്രേണിയായ മൃദു ടവലുകളുടെ ബ്രാന്‍ഡ് അംബാസിഡറായി നടി മീനാക്ഷി ചൗധരിയെ തിരഞ്ഞെടുത്തു. ബ്രാന്‍ഡിന്റെ ആദ്യ വനിതാ അംബാസിഡര്‍ കൂടിയാണ് മീനാക്ഷി ചൗധരി. നൂറുശതമാനം കോട്ടണില്‍ നിര്‍മിക്കുന്ന മൃദു ടവലുകള്‍ പരിസ്ഥിതി സൗഹാര്‍ദമാണെന്നാണ് കമ്പനി പറയുന്നത്. രാംരാജ് കോട്ടണ്‍ എം.ഡി. ബി.ആര്‍.അരുണ്‍ ഈശ്വറാണ് പുതിയ ബ്രാന്‍ഡ് അംബാസിഡറെ പ്രഖ്യാപിച്ചത്. മീനാക്ഷി ചൗധരി പങ്കെടുക്കുന്ന പ്രചാരണ പരിപാടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു.