ഇംപെക്‌സിന്റെ ക്വാണ്ടം ഡോട്ട് മിനി എൽ.ഇ.ഡി ടിവികൾ വിപണിയിൽ. ഒരേസമയം 8 ലുലു മാളുകളിൽ ടി. വിയുടെ ലോഞ്ചിങ് നടന്നു. ഇതോടെ ക്വാണ്ടം എൽ.ഇ.ഡി. ടെക്നോളജി ഉപയോഗിക്കുന്ന ആദ്യ ഇന്ത്യൻ ബ്രാൻഡ് ആയി ഇംപെക്‌സ് മാറി. ഏറ്റവും മികച്ച ദൃശ്യാനുഭവം, ശബ്ദ മികവിന് വേണ്ടി ഡോൾബി അറ്റ്മോസ് ടെക്നോളജി, ബിൽറ്റ് ഇൻ സൗണ്ട് ബാർ, അൾട്രാ ഗെയിമിങ് എക്സ്പീരിയൻസ്, ഗൂഗിൾ അസ്സിസ്റ്റ്, ഹാൻഡ് ഫ്രീ കമാൻഡ്,ബ്ലൂടൂത്ത് തുടങ്ങിയ സംവിധാനങ്ങൾ ടിവിയിലുണ്ട്. നാല് വർഷത്തെ വാറന്റിയും ടിവിക്ക് കമ്പനി നൽകുന്നുണ്ട്.