ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പെറ്റ് ഇവന്റായ ‘പോ സമ്മിറ്റ് – 2025’ 26, 27 തീയതികളിൽ കാക്കനാട് ജെയിൻ യൂണിവേഴ്സിറ്റി ക്യാംപസില്‍ നടക്കും. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പരിപാടി. രണ്ടു ദിവസങ്ങളിലും ആദ്യം എത്തുന്ന 200 അരുമകൾക്ക് 1000 രൂപ വിലവരുന്ന സർപ്രൈസ് സമ്മാനങ്ങളും ഉണ്ടാകും. അരുമകൾക്കു പ്രവേശനം സൗജന്യമാണെങ്കിലും കൂടെ വരുന്നവർക്കു റജിസ്ട്രേഷൻ ഫീസുണ്ട്.
ജൂബിമാക്കുമായി സഹകരിച്ചു 26നും 27നും വൈകിട്ട് 5 മുതൽ 10 വരെ പോ പാർട്ടിയും നടക്കും. എറണാകുളം പെറ്റ് ഹോസ്പിറ്റൽ നടത്തുന്ന സൗജന്യ വാക്സിനേഷൻ ഡ്രൈവ്, ആരോഗ്യ പരിശോധന 2 ദിവസങ്ങളിലും രാവിലെ 10 മുതൽ രാത്രി 8 വരെ ഉണ്ടാകും. കൊച്ചിയിലെ മൃഗസംരക്ഷണ കേന്ദ്രവുമായി സഹകരിച്ച് ദത്തെടുക്കൽ ഡ്രൈവും സംഘടിപ്പിച്ചിട്ടുണ്ട്. 26ന് വിസ്മയ്, ജെയിൻ ഫാഷൻ ഡിപ്പാർട്മെന്റുമായി സഹകരിച്ച് പോ ഫാഷൻ ഷോ അരങ്ങേറും. 27നു രാത്രി 8 നു ദീപക് ദേവിന്റെ സംഗീത സായാഹ്നം ആസ്വദിക്കാം.