പ്രതീകാക്തമക ചിത്രം

പ്രതീകാക്തമക ചിത്രം

TOPICS COVERED

ജൂൺ മാസത്തിൽ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക അവധിയടക്കം രാജ്യത്തെ ബാങ്കുകൾ പത്ത് ദിവസമാണ് അടഞ്ഞ് കിടക്കുക. രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ഞായറാഴ്ച അവധിയും അടക്കമാണിത്. ജൂൺ മാസത്തിൽ അഞ്ച് ഞായറാഴ്ചകളാണുള്ളത്. ഈ വാരാന്ത്യ അവധിയടക്കം 8 ദിവസമാണ് കേരളത്തിലെ ബാങ്കുകൾക്ക് അവധി. . 

ഏഴ് വാരാന്ത്യ അവധിയാണ് ജൂൺ മാസത്തിൽ ബാങ്കുകൾക്കുള്ളത്. ജൂണിൽ അഞ്ച് ഞായറാഴ്ചകളാണുള്ളത്. ജൂൺ എട്ടിന് രണ്ടാം ശനിയാഴ്ചയും 22 ന് നാലാം ശനിയാഴ്ചയും കേരളത്തിൽ ബാങ്ക് അവധിയാണ്. 2, 9, 16, 23, 30 തീയതികളിലാണ് ഞായറാഴ്ചയിലെ ബാങ്ക് അവധി. ഇതുകൂടാതെ ജൂൺ 17 ന് ഈദുൽ ഫിത്തർ പ്രമാണിച്ചും കേരളത്തിൽ ബാങ്കുകൾ അടഞ്ഞുകിടക്കും. ജൂൺ 15 ന് ശനിയാഴ്ച ബാങ്ക് അടച്ചാൽ 18 ന് മാത്രമാണ് ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുക. 

ബാങ്ക് അവധികളും വാരാന്ത്യങ്ങളും പരിഗണിക്കാതെ ഓൺലൈൻ ബാങ്കിംഗ് സേവനം ഉപഭോക്താക്കൾക്ക് ഉപയോ​ഗപ്പെടുത്താം. അടിയന്തര ഇടപാടുകൾക്ക് ബാങ്കുകളുടെ വെബ്‌സൈറ്റുകളോ മൊബൈൽ ആപ്പുകളോ എടിഎമ്മുകളോ ഉപയോഗിക്കാം. ബാങ്കിൽ നിന്ന് നേരിട്ടുള്ള സേവനങ്ങളാണെങ്കിൽ അവധി കലണ്ടർ അനുസരിച്ച് ക്രമീകരിക്കണം. 

ENGLISH SUMMARY:

Banks Are Closed For Eight Days In Kerala