credit-card

TOPICS COVERED

ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങളാണ് ഓഗസ്റ്റ് മാസം മുതൽ വരാനിരിക്കുന്നത്. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ക്രെഡിറ്റ് കാർഡുകളുടെ മിനിമം ഡ്യൂ തുക കുറച്ചതും എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് വിവിധ ഇടപാട് ചാർജ് ഉയർത്തിയതും ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും. തിരിച്ചടവിന് ചെലവ് വർധിപ്പിക്കുന്നതാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കിൻറെ തീരുമാനം. 

എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ്

റെൻറ് ചാർജ്, യൂട്ടിലിറ്റി ട്രാൻസാക്ഷൻ ചാർജ്, ഫ്യുവൽ ട്രാൻസാക്ഷൻ ചാർജ് എന്നിങ്ങനെ വിവിധ ഇടപാടുകളിൽ എച്ച്ഡിഎഫ്സി ബാങ്ക് മാറ്റം വരുത്തി. തേഡ് പാർട്ടി ആപ്പ് ഉപയോഗിച്ചുള്ള റെൻറ് ഇടപാടുകൾക്ക് 1 ശതമാനം ഫീസ് ഈടാക്കും. ഒരു ഇടപാടിന് പരമാവധി 3,000 രൂപ വരെ ഈാക്കും. 50,000 രൂപയ്ക്ക് മുകളിലുള്ള യൂട്ടിലിറ്റി ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനും ബാങ്ക് തീരുമാനിച്ചു. 1 ശതമാനമാണ് ഫീസ് ഈടാക്കുക. ഇൻഷൂറൻസ് ഇടപാടുകളെ ഇതിൽ നിന്ന് ഒഴിവാക്കി. 

എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇന്ധന ചെലവുകൾക്ക് 15,000 രൂപയിൽ കൂടുതൽ ഉപയോഗിച്ചാൽ ചെലവാക്കിയ തുകയ്ക്ക് മുകളിൽ 1 ശതമാനം ഫീസ് ഈടാക്കും. വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള ചെലവുകൾക്ക് തേഡ് പാർട്ടി ആപ്പ് ഉപയോഗിച്ചാലും 1 ശതമാനം ഫീസ് വരും. രാജ്യാന്തര വിദ്യാഭ്യാസ ചെലവുകൾക്കുള്ള ഇടപാടിന് ഒഴിവാക്കി. ലേറ്റ് പെയ്മെ‍ൻറ് ഫീസ് 100 രൂപയിൽ നിന്ന് 300 രൂപയാക്കി ഉയർത്തുകയും ചെയ്തു. മാറ്റങ്ങൾ ഓഗസ്റ്റ് 1 മുതലവ്‍ നിലവിൽ വരും. 

ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ക്രെഡിറ്റ് കാർഡ്

ഓഗസ്റ്റ് മുതൽ  മിനിമം ഡ്യൂ തുക കുറയ്ക്കാനാണ് ഐഡിഎഫ്‍സി ഫസ്റ്റ് ബാങ്ക് തീരുമാനം. 2023 നവംബർ മുതൽ ആക്സിസ് ബാങ്ക് ഈ തീരുമാനത്തിലെത്തി. 5 ശതമാനത്തിൽ നിന്ന് 2 ശതമാനത്തിലേക്ക് മിനിമം ഡ്യൂ തുക കുറക്കാനാണ് ബാങ്കിൻറെ തീരുമാനം. ലേറ്റ് പെയ്മെൻറ് ഫീസ് ഒഴിവാക്കാൻ മാസത്തിലെ മാസത്തിലെ മൊത്തം ക്രെഡിറ്റ് കാർഡ് ബില്ലിൻറെ നിശ്ചിത ശതമാനം അടയ്ക്കാനുള്ള സംവിധാനമാണ് മിനിമം ഡ്യൂ തുക. മാസത്തിലെ ക്രെഡിറ്റ് കാർഡ് ബില്ലിൻറെ നിശ്ചിത ശതമാനമാണ്  മിനിമം ഡ്യൂ തുക വരുന്നത്. 

എങ്ങനെ ബാധിക്കും

ക്രെഡിറ്റ് കാർഡ് ബിൽ 1 ലക്ഷം രൂപ വരുന്നവർക്ക് 5,000 രൂപയാണ് നേരത്തെ ഡ്യൂ തുകയായി അടയ്ക്കേണ്ടിയിരുന്നത്. ഇത് 2 ശതമാനമായി കുറയുമ്പോൾ 2,000 രൂപയാകും. ലേറ്റ് പെയ്മെൻറ് ചാർജ് ഒഴിവാക്കാനും ക്രെഡിറ്റ് സ്കോറിനെ ബാധിക്കാതെ രീതിയിൽ ബിൽ തുക കൈകാര്യം ചെയ്യാനും ഇനി 2,000 രൂപ മാത്രം അടച്ചാൽ മതിയെന്ന് ചുരുക്കം. എന്നാൽ നേരത്തെ കുടിശ്ശികയായ  95,000 രൂപയ്ക് പലിശ അടച്ചാൽ മതിയെങ്കിൽ ഇത് 98,000 രൂപയായി ഉയരും. 

മുൻ മാസത്തെ ബില്ലിൽ അടയ്ക്കാത്ത തുകയുണ്ടെങ്കിൽ തൊട്ടടുത്തവർക്ക് മാസം  പലിശ രഹിത കാലയളവ് ലഭിക്കില്ല. അതായത് ഇടപാട് ദിവസം മുതൽ പലിശ ഈടാക്കും. ഉപഭോക്താവ് ഉയർന്ന തുകയ്ക്ക് പലിശ നൽകേണ്ടതിനാൽ ബാങ്കിന് വരുമാനം കൂടും. മിനിമം ഡ്യൂ തുക മാത്രം ചെലവാക്കുന്നത് ക്രെഡിറ്റ് കാർഡ് കടത്തിലേക്ക് എത്തിക്കും. 

ENGLISH SUMMARY:

HDFC Bank hike credit card payment charges from August 1st; How it impact you pocket