പെട്രോൾ ചെലവ് താങ്ങാവുന്നതിന് മുകളിൽ നിൽക്കുമ്പോൾ പെട്രോളടിക്കാൻ ഫ്യുവൽ ക്രെഡിറ്റ് കാർഡുകൾ ചില സഹായങ്ങൾ നൽകുന്നുണ്ട്. ക്യാഷ്ബാക്കായും റിവാർഡ് പോയിന്‍റായും ലഭിക്കുന്ന തുക പെട്രോളടിക്കാൻ തന്നെ ഉപയോഗിക്കാവുന്നതാണ്.
എച്ച്ഡിഎഫ്സി ഇന്ത്യൻ ഓയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവക്ക് വർഷത്തിൽ 50 ലിറ്റർ വരെ സൗജന്യ പെട്രോൾ ലഭിക്കും. ഇത് കണ്ട് നേരെ ക്രെഡിറ്റ് കാർഡെടുത്താൽ പ്രതീക്ഷിക്കുന്ന ലാഭം ഉണ്ടാവുകയുമില്ല. ഫ്യുവൽ ക്രെഡിറ്റ് കാർഡിൽ ശ്രദ്ധിക്കേണ്ടൊരു കാര്യമാണ് ഫ്യുവൽ സർചാർജ്.
Also Read: 15,000 നിക്ഷേപിച്ചവർക്ക് ലിസ്റ്റിങ് ദിവസം ലാഭം 20,330 രൂപ! ഐപിഒയ്ക്ക് പിന്നാലെ നിക്ഷേപകർ
പെട്രോൾ പമ്പിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ക്രെഡിറ്റ് കാർഡ് കമ്പനികൾ ഈടാക്കുന്ന ചാർജാണ് ഫ്യുവൽ സർചാർജ്. മൊത്തം ഇന്ധന ചാർജിൻറെ 1-2 ശതമാനാണ് സാധാരണയായി ഫ്യുവൽ സർചാർജ് വരുന്നത്. ക്രെഡിറ്റ് കാർഡ് കമ്പനി ഫ്യുവൽ സർചാർജ് വെയ്‍വ് ഓഫ് ചെയ്യുമെന്ന് പറഞ്ഞാൽ ഉപഭോക്താക്കൾക്ക് ഈ ചാർജ് ബാധകമാകില്ല. എന്നാൽ ഇതിന് ചില നിബന്ധനകൾ ബാധകമാണ്.
ചില ക്രെഡിറ്റ് കാർഡുകൾ പ്രത്യേക എണ്ണക്കമ്പനികളുടെ ഇന്ധന പമ്പുകളിൽ നിന്ന് മാത്രമേ ഇളവ് നൽകു. ഉദാഹരണമായി ഇന്ത്യൻ ഓയിൽ കൊട്ടക് ക്രെഡിറ്റ് കാർഡിൽ ഫ്യുവൽ സർചാർജ് ഒഴിവാക്കുന്നത് ഇന്ത്യൻ ഓയിലിന്റെ പമ്പുകളിൽ നിന്ന് മാത്രമാണ്. നിശ്ചിത തുകയ്ക്കുള്ള ഇടപാടുകളാണ് മറ്റൊന്ന്.
ക്രെഡിറ്റ് കാർഡ് കമ്പനി നിശ്ചയിക്കുന്ന പരിധിക്കുള്ളിൽ ചെലവാക്കേണ്ടതുണ്ട്. ഇന്ത്യൻ ഓയിൽ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റിൽ ഒരു ശതമാനം സർചാർജ് ഒഴിവാക്കി കിട്ടാൻ കുറഞ്ഞ ഇടപാട് 400 രൂപയാണ്. ഒരു ബില്ലിങ് സൈക്കിളിൽ 250 രൂപയാണ് സർചാർജ് ഒഴിവാക്കി ലഭിക്കുക.