ദീര്‍ഘകാലം നിക്ഷേപിക്കാന്‍ റെഡിയാണെങ്കില്‍ സമ്പത്തുണ്ടാക്കാന്‍ മികച്ച മാര്‍ഗങ്ങളിലൊന്നാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാന്‍ (എസ്ഐപി) വഴി ഏറ്റവും കുറഞ്ഞ തുക മുതല്‍ നിക്ഷേപകന്‍റെ ശേഷി അനുസരിച്ച് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം.
ഇക്വിറ്റി നിക്ഷേപത്തിന്‍റെ വളര്‍ച്ചയ്ക്കൊപ്പം കോമ്പൗണ്ടിങിന്‍റെ ഗുണവും വളരാനുള്ള സമയവും ചേരുമ്പോള്‍ ചെറിയ പ്രതിമാസ നിക്ഷേപം കോടികളുടെ സമ്പത്തുണ്ടാക്കാന്‍ സഹായിക്കും.
വലിയ നിക്ഷേപ ലക്ഷ്യത്തിലേക്ക് പോകുമ്പോള്‍ ഏറ്റവും ഉചിതം ഇക്വിറ്റിയാണ്. ദീര്‍ഘകാല നിക്ഷേപത്തില്‍ ഇക്വിറ്റി ഫണ്ടുകള്‍ നല്‍കുന്ന റിട്ടേണ്‍ തന്നെ ഇതിന് കാരണം.
അതാതു കാലത്തെ വിപണി ചാഞ്ചാട്ടങ്ങളെ കാര്യമാക്കാതെ ഇക്വിറ്റി ഫണ്ടില്‍ ദീര്‍ഘകാലം നിക്ഷേപം തുടരുകയാണെങ്കില്‍ ചാഞ്ചാട്ടം കുറയും. ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുമ്പോള്‍ ചുരുക്കം വര്‍ഷങ്ങളിലെ നെഗറ്റീവ് റിട്ടേണിലെ മറ്റു വര്‍ഷത്തെ വളര്‍ച്ച കൊണ്ട് ആവറേജ് ചെയ്യും.
ഏഴു വര്‍ഷത്തിന് മുകളിലുള്ള ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലെ എസ്ഐപി നിക്ഷേപങ്ങള്‍ 12 ശതമാനം റിട്ടേണ്‍ നല്‍കാറുണ്ട്. കഴിഞ്ഞ 10 വര്‍ഷത്തെ ലാര്‍ജ്കാപ് ഫണ്ടിലെ എസ്ഐപി റിട്ടേണ്‍ ശരാശതി 12.19 ശതമാനമണ്. ഫ്ലെക്സികാപ് ഫണ്ടില്‍ ഇത് 13.8 ശതമാനവും.
എസ്ഐപി വഴി ഒരു കോടി
12 വാര്‍ഷിക വളര്‍ച്ച പ്രതീക്ഷിക്കുന്ന ഫണ്ടില്‍ 2500 രൂപ വീതം പ്രതിമാസ എസ്ഐപി വഴി നിക്ഷേപിച്ചാല്‍ 32 വര്‍ഷം വേണം ഒരു കോടി രൂപ ഉണ്ടാക്കാന്‍. 9.60 ലക്ഷത്തിന്‍റെ നിക്ഷേപത്തിലൂടെ 1,12 കോടി രൂപ സമ്പാദിക്കാനാകും എന്നതാണ് വലിയ ആകര്‍ഷണം.
എന്നാല്‍ കാത്തിരിപ്പ് കാലയളവ് വളരെ വലുതാണ്. ഇതിന് പകരം എസ്ഐപി തുക വര്‍ധിപ്പിക്കുകയോ എസ്ഐപി സെറ്റ്അപ്പ് രീതി പരിഗണിക്കുകയോ ചെയ്യാം.
12 ശതമാനം വാര്‍ഷിക വളര്‍ച്ച പ്രതീക്ഷിക്കുന്ന ഇക്വിറ്റി ഫണ്ടില്‍ 45, 000 രൂപയുടെ പ്രതിമാസ എസ്ഐപി വഴി 10 വര്‍ഷം കൊണ്ട് ഒരു കോടി രൂപ സമ്പാദിക്കാക്കാനാകും. ഇത്രയും വലിയ തുകയുടെ പ്രതിമാസ നിക്ഷേപം സാധിക്കാത്തവര്‍ക്ക് എസ്ഐപി സെറ്റ്അപ്പ് വഴി ചെറിയ തുകയുടെ നിക്ഷേപം തുടങ്ങാം.
വര്‍ഷത്തില്‍ എസ്ഐപി തുക 10 ശതമാനം വര്‍ധിപ്പിക്കാന്‍ സാധിക്കുന്നൊരാള്‍ക്ക് മാസം 30,600 രൂപയുടെ എസ്ഐപി വഴി 10 വര്‍ഷം കൊണ്ട് ഒരു കോടി സാമ്പാദിക്കാം.
(Disclaimer: ഈ ലേഖനം മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടക്കാനുള്ള നിർദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധൻറെ ഉപദേശം തേടുകയോ ചെയ്യുക)